Friday, September 30, 2011

പെങ്ങള്‍ക്ക് വന്ന കത്ത്


ജുലൈ മാസത്തിലെ ഒരു വൈകുന്നേരം. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. പുറത്തു അപ്പോള്‍ മഴയും വെയിലും ഉണ്ടായിരുന്നു. കുറുക്കന്റെ കല്യാണം പോലെ.. ആ ആഴ്ചയിലെ പ്രവര്‍ത്തി ദിവസങ്ങളിലെ അവസാന പിരിയഡും കഴിയാറായിരിക്കുന്നു.
ഹോ...അത് ഞാന്‍ പറഞ്ഞില്ല അല്ലെ...അന്ന് ഞാന്‍ ജി എച്ച് എസ് ചെമ്മനാടില്‍ (പരവനടുക്കം) പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. എനിക്ക് ഏറെ ഇഷ്ടമായ ബയോളജി പിരിയഡായിരുന്നു അത്. സുകുമാരി ടീച്ചര്‍ തലച്ചോറിന്റെ ചിത്രം വരച്ചു തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായി വിവരിക്കുകയായിരുന്നു. എന്റെ ഇഷ്ട വിഷയമായിരുന്നിട്ടും എന്റെ തലച്ചോറില്‍ അത് കയറുന്നില്ലതാനും. ശനിയും, ഞായറും സ്‌കൂളിന് അവധിയാണെന്ന സന്തോഷം മനസ്സില്‍ ഉണ്ടെങ്കിലും ടീച്ചര്‍ പറയുന്നത് ഒന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
 എന്റെ മനസ്സ് ഉടനെ വീട്ടില്‍ എത്തണം. എന്നിട്ട് കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന എന്റെ പ്രിയപ്പെട്ട പെങ്ങള്‍ ഖന്‍ജുമുഹാന്റെ (ഖദീജ) അടുത്തു ഭക്ഷണവുമായി ചെല്ലണം. അവിടെ നില്‍ക്കുകയും വേണം. ഏറെ ചിന്തിച്ചു കാടുകയറുന്നതിനു മുമ്പ് തന്നെ ആ ദിവസത്തെ അവസാനത്തെ ബെല്ലും അടിച്ചു. അപ്പോള്‍ സ്‌കൂളിന്റെ ഓഫീസില്‍ ചുമരില്‍ തൂങ്ങിയാടുന്ന ക്ലോക്കിലും എന്റെ കൈയ്യിലുള്ള റീക്കോ വാച്ചിലും സമയം കൃത്യം 4.30.
 ഞാന്‍ തിടുക്കത്തില്‍ കുടയും റബ്ബര്‍ കൊണ്ട് കെട്ടിയ പുസ്തകങ്ങളുമായി പുറത്തിറങ്ങി. കൂടെ എന്റെ അയല്‍വാസിയും കൂട്ടുകാരനുമായ രവിയും ഉണ്ടായിരുന്നു. എന്റെ തിരക്ക് കണ്ടു അവന്‍ ചോദിച്ചു. നിനക്ക് എന്താ ഇത്ര തിടുക്കം. ഞാന്‍ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അവനും എന്റെ കൂടെ തന്നെ പെട്ടെന്ന് വന്നു. അഞ്ചാം ക്ലാസുമുതല്‍ ഒരേ ക്ലാസില്‍ തന്നെ പഠിക്കുകയായിരുന്നു ഞങ്ങള്‍. ഒന്നിച്ചു തന്നെയാണ് സ്‌കൂളില്‍ പോകുന്നതും, വരുന്നതും.
 പരവനടുക്കത്ത് നിന്ന് കുന്നുകളും, തോടുകളും, വയലുകളും കടന്നു ഇടുങ്ങിയ നടപ്പാതയിലൂടെ പെരുമ്പളയിലെ എന്റെ വീട്ടില്‍ എത്തുമ്പോഴേക്കും എന്റെ വാച്ചില്‍ സമയം അഞ്ചുമണിയായിരുന്നു.
 എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചയ്ക്കു ഒന്നും കഴിച്ചിരുന്നില്ലല്ലോ. അല്ലെങ്കില്‍ തന്നെ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ്സ് വരെ പരവനടുക്കം ജി എച്ച് എസില്‍ പഠിച്ച എനിക്ക് ഒരിക്കലും ഭക്ഷണം കഴിക്കാനുള്ള ആവതുണ്ടായിരുന്നില്ലല്ലോ
. ഇന്നലെ മണ്‍ചട്ടിയില്‍ പാകം ചെയ്തു ബാക്കിയുള്ള മത്തിക്കറിയില്‍ ചോറും പരക്കി ശരിക്കും കഴിച്ചു. അന്നൊക്കെ മണ്‍ചട്ടിയില്‍ പാകം ചെയ്തുവരുന്ന ആ കറികളുടെ സ്വാദ് ഒന്നുവേറെ തന്നെയാണ്. ഭക്ഷണം കഴിഞ്ഞു ഞാന്‍ തോട്ടത്തിലുള്ള കുളത്തില്‍ പോയി കുളിച്ചു വന്നു. കുളിച്ചു കയറുമ്പോഴേക്കും എന്റെ പ്രിയ സുഹൃത്ത് രവിയും, ദാമുവും എന്റെ അനുജന്‍ ഷാഫിയും അമീറും കുളക്കരയിലെത്തി.
എന്നും ഞങ്ങള്‍ എല്ലാവരും ഒന്നിച്ചും കളിച്ചും തൊട്ടുകളി കളിച്ചും കഴിഞ്ഞാണ് അവിടെ നിന്ന് മടങ്ങുക. എനിക്ക് പോകാനുള്ളത് കൊണ്ട് ഞാന്‍ പെട്ടെന്ന് കുളിച്ചു കയറി. അവരൊക്കെ പതിവുപോലെ കളിയിലും കുളിയിലും മുഴുകി.
അപ്പോഴേക്കും എന്റെ പ്രിയപ്പെട്ട ഉമ്മ ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള കഞ്ഞിയും മറ്റും റെഡിയാക്കിയിരുന്നു. ഞാന്‍ ഭക്ഷണമൊക്കെ ബാഗിലാക്കി അന്ന് വൈകുന്നേരം പോസ്റ്റുമാന്‍ കൊണ്ട് വന്ന അളിയന്‍ കപ്പലില്‍ നിന്നും പെങ്ങള്‍ക്കയച്ച കത്തുമായി വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ടു.
 വയലുകളും തോടുകളും താണ്ടി പെരുമ്പള കടവും കടന്നു ഞാന്‍ നായന്മാര്‍മൂലയിലേക്ക് നടക്കാന്‍ തുടങ്ങി. അവിടെ നിന്ന് ബസ്സ് കയറി വേണം കാസര്‍കോട് എത്താന്‍. അപ്പോഴേക്കും എന്റെ മൂത്തമ്മാന്റെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് അളിയന്‍ ബൈക്കുമായി വന്നു 'വെറുതെ കുറെ നടക്കണ്ട പിറകില്‍ കയറിക്കോ' എന്ന് പറഞ്ഞു ബൈക്ക് നിര്‍ത്തി. എനിക്ക് വളരെയധികം സന്തോഷമായി. പത്തു മിനിറ്റ് കൊണ്ട് നായന്മാര്‍മൂലയില്‍ എത്തി. അദ്ദേഹം എന്നെ അവിടെ ഇറക്കി മറ്റൊരു വഴിക്ക് പോയി.
 ഞാന്‍ കാസര്‍കോട്ടേക്കുള്ള ബസ്സിനായി കാത്തു നിന്നു. സ്‌കൂള്‍ കുട്ടികളെ കണ്ടാല്‍ കലിയിളകിയ ഒന്ന് രണ്ടു ബസ്സുകള്‍ നിര്‍ത്തിയും നിര്‍ത്താതെയും കടന്നു പോയി. ഏറെ കാത്തിരിക്കേണ്ടി വന്നില്ല, അതാ വരുന്നു മഹബൂബ് ബസ്സ്. ഞാന്‍ അതില്‍ ചാടിക്കയറി. പിറകിലുള്ള ഒരു സീറ്റില്‍ ഇരുന്നു. പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് കാസര്‍കോട് ആശുപത്രിയില്‍ എത്തി.
 എത്തിയ ഉടനെ ഞാന്‍ പെങ്ങളോടു പറഞ്ഞു 'അളിയന്റെ കത്തുണ്ട്' എന്ന്. അപ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയും സന്തോഷവും.
പക്ഷെ
കത്ത് എടുക്കാനായി ഞാന്‍ ഭക്ഷണം കൊണ്ട് വന്ന സഞ്ചിയിലേക്ക് കയ്യിട്ടപ്പോള്‍ കത്ത് അവിടെ ഉണ്ടായിരുന്നില്ല. യാത്രയില്‍ അത് എവിടെയോ നഷ്ട്ടപ്പെട്ടു പോയി.
പെങ്ങളുടെ മുഖത്ത് ദുഖവും സങ്കടവുമൊക്കെ കണ്ടപ്പോള്‍ എനിക്ക് അത്ര വലിയ ബേജാറൊന്നും തോന്നിയില്ല. ഒരു കത്ത്, അതില്‍ എന്തിരിക്കുന്നുവെന്നായിരുന്നു എന്റെ അന്നത്തെ വിചാരം.

പക്ഷെ ഇന്ന് ഞാനറിയുന്നു ആ വേദന... ആ സങ്കടം... ആ നൊമ്പരം. കാരണം എന്റെ പ്രിയപ്പെട്ട സഖി നജ്മുന്നിസ എനിക്കയച്ച കത്ത് കിട്ടാതെ വന്നപ്പോള്‍ എനിക്കുണ്ടായ സങ്കടം. അത് പോലെ എന്റെ രണ്ടു കത്തുകള്‍ മിസ്സായപ്പോള്‍ അവള്‍ എഴുതിയ കത്തിലെ വരികളും നൊമ്പരങ്ങളും...
. സോറി .. എന്റെ പോന്നു പെങ്ങളെ സോറി. അന്ന് നിങ്ങളുടെ സുഖദുഃഖങ്ങള്‍ പങ്കുവെക്കാന്‍ സ്‌നേഹത്തിന്റെ നൊമ്പരങ്ങളും വിരഹത്തിന്റെ വേദനയും കുത്തിക്കുറിക്കാന്‍, കുട്ടികളുടെ കളിയും ചിരിയും വളര്‍ച്ചയും പരസ്പരം കൈമാറാന്‍, മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഒരു വിരുന്നു കാരനെ പോലെ 'ശിപായി' കൊണ്ട് വരുന്ന കത്ത് അല്ലാതെ ഇന്നത്തെ പോലെ മറ്റു ഒരു മാര്‍ഗ്ഗവും ഇല്ലാതിരുന്ന ആ കാലത്ത്
ആ കത്ത് പ്രത്യേകിച്ച് നീ ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ നിനക്ക് ഒരിറ്റു ആശ്വാസവും സന്തോഷവും പകരേണ്ട ആ കത്തിന്റെ വില ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഉള്‍ക്കൊള്ളുന്നു
. ഇന്ന് നീ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നിന്റെ കാലില്‍ വീണു മാപ്പിരന്നേനെ.
ഏകദേശം  25 വര്‍ഷം നടന്ന  ഈ സംഭവം  ഇപ്പോഴും എപ്പോഴും മനസ്സില്‍ കാത്തു സൂക്ഷിച്ച ആ നൊമ്പരം അക്ഷരങ്ങളായ്   കോര്‍ത്തിണക്കി നമ്മുടെ  ഈ  ബ്ലോഗില്‍ ഇവിടെ കുറിച്ചിടട്ടെ..... എന്റെ സങ്കടം തീര്‍ത്തീടട്ടെ ...

ജീവിച്ചു കൊതി തീരും മുമ്പേ മരണത്തിനു കീഴടങ്ങേണ്ടി വന്ന എന്റെ പ്രിയപ്പെട്ട പെങ്ങളുടെ ഓര്‍മ്മക്കായി കണ്ണീരോടെ...

ചന്തമീ ദുനിയാവ്



ചിന്തിച്ചു നില്‍ക്കേണ്ട
ചിന്ത നീ വെടിയേണ്ട
ചന്തമീ ദുനിയാവ്
കണ്ടു മയങ്ങീടേണ്ട
നിന്റെ ചാരത്തണയും
മലക്കുല്‍ മൌത്തിനെ മറന്നീടണ്ട 
നെട്ടോട്ടമോടിയ നിന്‍ ജീവിത പുസ്തകത്തില്‍ 
കൂട്ടിയാല്‍ നിനക്കെന്ത് മിച്ചമുണ്ട്
കൂട്ടിയും കിഴിച്ചും നീ നടന്നകലുമ്പോള്‍
കൂട്ടിനുണ്ടോ നിന്റെ ബാല്യമിന്ന്
അലറുന്ന തിരമാലപോല്‍ പതയുന്ന നിന്റെ
അടങ്ങാത്ത മോഹത്തിനറുതിയുണ്ടോ
ജീവന്റെ തുടിപ്പ് നിന്നില്‍ സൗഭാഗ്യമായി
കനിഞ്ഞുള്ള റബ്ബിനെ ഓര്‍മ്മയുണ്ടോ

മാളിക തീര്‍ത്തു നീ മനസ്സ് കുളിര്‍ത്തപ്പോള്‍
മണ്ണിന്റെ തേങ്ങല്‍ നീ കേട്ടിരുന്നോ
മാടിവിളിക്കുന്ന ദുനിയാവിന്‍ ഭംഗിയില്‍
ഖബറെന്ന വീടിനെ മറന്നുപോയോ

അവളുടെ കത്തുകള്‍


JUNE 16 .. അവള്‍ എഴുതി .. ഓര്‍മ്മയുണ്ടോ ഈ ദിവസം ?
15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ജൂണ്‍ 16 നെ കുറിച്ചാണ് അവള്‍
ഒര്മിപ്പിചിരിക്കുന്നത്.
സോറി , അവള്‍ ആരാണെന്ന് ഞാന്‍ പറഞ്ഞില്ല അല്ലെ ?അവള്‍ ... അതെ മറ്റാരുമല്ല എന്റെ പ്രിയ സഖി നജ്മുന്നിസ്സ ! എന്റെ നല്ല പാതി 15വര്‍ഷത്തെ എന്റെ ജീവിത യാത്രയില്‍ എന്റെ കൂടെ താങ്ങും തണലുമായി നിന്നവള്‍ എന്റെ ജീവന്റെ ജീവന്‍. എന്റെ പ്രിയപ്പെട്ട മക്കളുടെ വാല്‍സല്യ നിധിയായ ഉമ്മ. എന്റെ പൂ മുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന....
ഞാന്‍ അവളെ കുറിച്ച് എഴുതി ഫോറസ്റ്റ്‌ കയറിയപ്പോള്‍
അവള്‍ എന്താണ് എഴുതിയത് എന്ന് പറഞ്ഞില്ല .. അല്ലെ ...
അതെ, അവള്‍ എഴുതി ..15 വര്‍ഷമായി ഞാന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് .ഈ 15 വര്‍ഷത്തില്‍ എട്ടു പ്രാവശ്യം നിങ്ങള്‍ നാട്ടില്‍ വന്നു.അല്ല പരോളില്‍ ഇറങ്ങി . രണ്ടു മാസത്തെ പരോള്‍ ചിലപ്പോള്‍ മൂന്നു മാസമാക്കിയിട്ടു തിരിച്ചുപോയി. വിരഹത്തിന്റെ വേദന ഞാനും നിങ്ങളും വേണ്ടുവോളം നുകര്‍ന്നു. അക്ഷരങ്ങളിലൂടെ വിരഹത്തിന്റെ വേദനയും സ്നേഹത്തിന്റെ നൊമ്പരങ്ങളും പരസ്പരം കൈമാറി. ആ അക്ഷരങ്ങളിലൂടെ
നിങ്ങള്‍ക്കെന്നോടുള്ള സ്നേഹം ശരിക്കും മനസ്സിലാക്കി. സ്നേഹത്തിന്റെ
അക്ഷര മാലകള്‍ കോര്‍ത്തിണക്കി നിങ്ങള്‍എന്നെ ഊട്ടിയപ്പോള്‍അക്ഷരങ്ങളിലൂടെ കൂടുതല്‍ സ്നേഹം എന്റെ ഖല്ബിലെത്തി.
ഇന്ന്നു ഇന്റര്‍നേടും മൊബൈലും സജീവമായപ്പോഴും അതിലൂടെയുംനിങ്ങള്‍ സ്നേഹം വിളമ്പാന്‍ മടികാണിച്ചില്ല.എഴുത്തില്‍ പിശുക്ക് കാണിച്ചു കത്തുകളുടെ പേജിന്റെ എണ്ണം കുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഞമ്മള്‍ പരസ്പരം കത്തുകള്‍ കൈമാറുന്നു എന്നത് തമാശയായും പുതുമയായും
പലര്‍ക്കും തോന്നാം.കൊച്ചു കൊച്ചു തമാശകളും വര്‍ത്തമാനങ്ങളും കൊണ്ട് സമ്പന്നമാകുന്ന നിങ്ങളുടെ കുറിമാനങ്ങള്‍ , അതില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹം , അത് വായിക്കുമ്പോള്‍ കിട്ടുന്ന സുഖം, അതൊന്നും ഈ അക്ഷരങ്ങളില്‍ഒതുങ്ങില്ല മുത്തെ...
നമ്മുടെ നാട്ടിലെ കത്ത്ശിപായി ഈ ഭാഗത്ത് വരുന്നത് അപൂര്‍വമാണെങ്കിലും അവിടെ നിന്ന് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും വരുമ്പോള്‍ ഞാന്‍ കത്തിനായി പ്രതീക്ഷിക്കും.മാസത്തില്‍ രണ്ടുമൂന്നു കത്ത് എനിക്ക് അങ്ങിനെയും കിട്ടാറുണ്ട്.കത്ത് കയ്യില്‍ കിട്ടിയാല്‍ ആദ്യം കവറിന്റെ കനമാണ് നോക്കാറ്.കവറിനുള്ളില്‍ കൂടുതല്‍ കടലാസുകള്‍ ഉണ്ടാവട്ടെ എന്നാ പ്രതീക്ഷയോടെയാണ് കത്ത് പൊട്ടിക്കാറ് . നിങ്ങള്‍ അതില്‍ പിശുക്ക് കാട്ടാതിരിക്കുമ്പോള്‍ എന്റെ മനസ്സ് കുളിര്‍ക്കുന്നു. നിങ്ങളുടെ ഓരോ എഴുത്തും എനിക്ക് വളരെ വിലപ്പെട്ടതാകുന്നു.അത് എനിക്ക് കാത്തിരിക്കാനും ജീവിക്കാനും പ്രത്യാശ നല്‍കുന്നു .എന്റെമനസ്സിന്റെനൊമ്പരങ്ങള്‍അത് ഇല്ലാതാക്കുന്നു.ഞാന്‍ അതുമിതും എഴുതി ബോറടിപ്പിച്ചുവോ ?
പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം കുറിക്കട്ടെ ... വായിച്ചു ഞെട്ടരുത് .
നമ്മുടെ ഈ 15 വര്‍ഷത്തെ ജീവിതത്തിനിടയില്‍ നമ്മള്‍ ഒന്നിച്ചു ജീവിച്ചത്വെറും 695 ദിവസം മാത്രം. അതായതു ഒരു വര്‍ഷവും പതിനൊന്നു മാസവും. എന്റെ ചങ്ങാതി ഹസീനയുമായി ഈ ദുഃഖം പരസ്പരം പങ്കുവെച്ചപ്പോള്‍ അവള്‍ പറഞ്ഞു ,
അവളുടെ കല്യാണം കഴിഞ്ഞിട്ട് 18 വര്‍ഷമായി . അവര്‍ ഒന്നിച്ചു ജീവിച്ചത് 20 മാസം മാത്രമത്രേ. അങ്ങിനെ അവളെയും എന്നെയും പോലെ എത്രയെത്ര ഗള്‍ഫു ഭാര്യമാര്‍...?
അവള്‍ പിന്നെയും എഴുതി കുറെ നാട്ടു വര്‍ത്തമാനങ്ങളും വീട്ടു
വര്‍ത്തമാനങ്ങളും. പിന്നെ നിങ്ങളുടെ അനുജന്‍ വീണ്ടും ഉപ്പയാകാന്‍ പോകുന്ന കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ . അടുത്തമാസം അവളുടെ ഡെലിവറിയാണ്. ഗവന്മേന്റ്റ്‌ ആശുപത്രിയില്‍ പോകാന്‍ പേടിയാവുകയാണത്രെ. കാരണം ഇപ്പോള്‍ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ സിസേറിയന്‍ എന്നാണു പത്രകോളങ്ങളും
ടീവി ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇപ്പോള്‍ ഡോക്ടറുടെയും
ആശുപത്രി ജീവനക്കാരുടെയും സമയവും സൌകര്യവും നോക്കിയാണത്രെ സിസേറിയന്‍.
കോടികളുടെ അഴിമതിയെക്കുറിച്ചും ആപ്പിള്‍തട്ടിപ്പിനെക്കുറിച്ചും അവള്‍ എഴുതാതിരുന്നില്ല. ഇപ്പോള്‍ ആപ്പിളിന് നല്ല കാലമാണെന്നു തോന്നുന്നു. പത്രങ്ങളൊക്കെ ആപ്പിളിനെക്കുറിച്ചും അത് തിന്നു ആപ്പില്‍ ആയവനെക്കുറിച്ചുമൊക്കെ വാര്‍ത്തകളാക്കുന്നു. മുറ്റത്ത് ചക്കയും മാങ്ങയുമൊക്കെ സുലഭമായി ലഭിക്കുമ്പോഴും നമുക്ക് സായിപ്പിന്റെ ആപ്പിളിനോടാണല്ലോ പ്രേമം. അല്ലെങ്കില്‍ തന്നെ ഈ ആപ്പിള്‍ ഒരു വില്ലന്‍ തന്നെ.ആദ്യപിതാവ്സ്വര്‍ഗത്തില്‍ നിന്നു പുറത്തു പോയതും ആപ്പിള്‍ മൂലമാണല്ലോ. അടുത്തുതന്നെ മാങ്ഗോ തട്ടിപ്പും ഓറഞ്ചു തട്ടിപ്പും പുറത്തു വരുമോ ? അതിന്റെ കൂടെ മണിചെയിനും തട്ടിപ്പുകള്‍ വേറെയും. അരഞ്ഞാണം
തട്ടിപ്പും മാല തട്ടിപ്പും ഉടനെ പ്രതീക്ഷിക്കാം ...അല്ലെ ?
പിന്നെ കോടികളുടെ കോഴയും കുമ്പകോണവും നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദ രോഗങ്ങളായിരിക്കുന്നു. ഇതിനെതിരെ നിരാഹാരവും സമരവും നടത്തുന്നവര്‍ രണ്ടു കോടി രൂപയുടെ പന്തല്‍ ഒരുക്കി ഇരുപതോളം കോടി രൂപ
ചിലവാക്കുന്നു....?
പിന്നെ ഇവിടെ നല്ല മഴയാണ്.മഴ നിങ്ങള്ക്ക് എന്നും ഒരു
ആവേശമാണല്ലോ.നമ്മുടെ വീടിന്റെ വരാന്തയില്‍ ഇരുന്നു മഴയുടെ സൗന്ദര്യം നുകരുന്ന നിങ്ങളുടെ രൂപം മനസ്സില്‍ തെളിയുന്നു. നമ്മുടെ തോട്ടത്തിലെ കുളങ്ങളും തോടുകളും നിറഞ്ഞൊഴുകുകയാണ്. നമ്മുടെ കുട്ടികളും അനുജന്മാരുടെകുട്ടികളും നിങ്ങള്‍ വരുന്നതും കാത്തിരിക്കുകയാണ്.കുളത്തില്‍ പോയി
നീന്തിക്കുളിക്കുവാനും തോട്ടില്‍ നിന്ന് മീന്‍ പിടിച്ചു ഹോര്‍ലിക്സ്
കുപ്പിയുടെ അക്വേറിയത്തില്‍ സൂക്ഷിക്കാനും.
പിന്നെ ഞാന്‍ ഒരു കല്യാണത്തിനു പോയ കാര്യം പറഞ്ഞിരുന്നല്ലോ, ഒരുപാട്കാശ് ചിലവാക്കി കഴിച്ച ആ കല്യാണത്തിനു ബുഫെ സ്റ്റൈല്‍ ആയിരുന്നു. ക്ഷണം സ്വീകരിച്ചു വരുന്ന അതിഥികളെ സ്നേഹപൂര്‍വം സ്വീകരിച്ചു വേണ്ടുവോളം വിളമ്പിക്കൊടുത്തു പരിചരിക്കുന്നതിനു പകരം ഇരിക്കാന്‍ സീറ്റില്ലാതെ നിന്നും നടന്നും ആടുകളെപ്പോലെ വാരി തിന്നാന്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.
എന്തൊക്കെയോ എഴുതി കടലാസ് നിറഞ്ഞതും സമയം
പോയതുമറിഞ്ഞില്ല. ഞാന്‍ ഇവിടെ മതപഠന ക്ലാസ്സിനു പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ചൊക്കെ അടുത്ത കത്തില്‍ എഴുതാം
.തല്‍ക്കാലം നിര്‍ത്തട്ടെ.എത്രയും പെട്ടന്ന് മുഖതാവില്‍ കാണാന്‍ അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ ... ആമീന്‍ എന്നാ പ്
രാര്‍ഥനയോടെ ആ നല്ല നാളുകള്‍ കിനാവ്‌ കണ്ടുകൊണ്ട്...

നിങ്ങളുടെ സ്വന്തംപ്രിയതമ

Friday, May 20, 2011

നീയല്ലാതെ

തിരിയുന്ന  ഗോളത്തില്‍ 
തീരങ്ങള്‍ കാണാതെ 
തുഴയുന്നു  ഞാന്‍  എന്നെ 
തീര്‍ത്ത നാഥാ 
അണപൊട്ടി ഒഴുകുന്ന 
ദുഖത്തിന്‍ തണലേകാന്‍ 
നീയല്ലാതെ എനിക്കില്ല നാഥാ    

Monday, May 16, 2011

മുഹമ്മദും ..... അസീസും ..... പിന്നെ ഞാനും

പിന്നെ ഞാന് എന്നാ എന്നെ കുറിച്ച് പിന്നീട് എഴുതാം.., ആദ്യം ന്‍റെ ചങ്ങാതിമാരെ കുറിച്ച് എഴുതട്ടെ...,!!
മുഹമ്മദ്‌...! അതെ മുഹമ്മദ് കുഞ്ഞി അതായിരുന്നു അവന്‍റെ ഉമ്മയും ഉപ്പയും കുഞ്ഞു നാള്ളില് അവന്‍റെ സമ്മതമില്ലാതെ അവനിട്ട പേര്, മുഹമ്മദ് കുഞ്ഞി വളര്‍ന്നു  വലുതായി ഉപ്പയില്‍ നിന്നും ഉപ്പൂപ്പയിലെക് promotion കിട്ടിയിട്ടും തലയിലെ കറുപ്പിന്‍റെ അഴക് വെളുപ്പിന് മാറി കൊടുതിട്ടും മുഹമ്മദു കുഞ്ഞിയിലെ കുഞ്ഞു മാത്രം വളര്ന്നില്ല.
   മുഹമ്മദു എന്റെ നാട്ടുകാരനായിരുന്നു, നാട്ടില് മുസ്ലിം യുവജന സംഗം എന്നാ സംഘടന രൂപീകരിച്ചപ്പോഴാണ് ഞങ്ങള് കൂടുതല്‍ അടുത്തതെന്നു  തോനുന്നു. ...... പെരുമ്പളക്കടവിലെ കടത്തുകാരനായ അവന്‍റെ ഉപ്പയെ സഹായിക്കാന് അവന് കടവില് നില്കുമായിരുന്നു , അന്ന് ഉത്തരദേശം പ്രിന്റില് പ്രസ്സില് ജോലിചെയ്യുകയായിരുന്നു ഞാന്‍. ദിവസവും പെരുമ്പളക്കടവിലെ യാത്ര ഞങ്ങളുടെ സൌഹൃദം കൂടുതല് ദ്രിമായി .. സൌഹൃദം വളര്ന്നു പന്തലിച്ചു
ഏകദേശം  ഒരേ സമയത്ത് തന്നെയാണ് ഞങ്ങള് ഗള്ഫില് എത്തിയത്ആദ്യം ഞങ്ങള് ഗള്ഫില്‍ വേറെ വേറെ സ്ഥലത്താണ് ഉണ്ടായിരുന്നത് ഞാന് ദുബായിലും അവന് ഷാര്ജയിലും.   പിന്നീട് കുറച്ചു വര്ഷങ്ങള്ക് ശേഷം ഞങ്ങള്‍ രണ്ട് പേരും ഒരേ കമ്പനിയില്‍    തന്നെ ഒന്നിച്ചു ജോലി  ചെയ്തു.. വീണ്ടും  അവന് വേറെ കമ്പനിയിലേക് മാറിഅപ്പോഴേക്കും ഞങ്ങള് ഒരേ റൂമില്‍ തന്നെ താമസിച്ചു, അങ്ങനെ കാല ചക്രം ങ്ങിക്കൊണ്ടിരുന്നു . ചുമരില് തൂകിയിട്ട ഘടിഘാരവും കലണ്ടറും ആരെയും കാത്തിരിക്കാതെ ങ്ങിക്കൊണ്ടെയിരുന്നു.  അങ്ങനെ നീണ്ട പത്തു  വര്ഷം തരക്കേടില്ലാത്ത ഒരു കമ്പനിയില് വെച്ച സെയില്സ്മെനായി ജോലി  ചെയ്തു ..  
സാമ്പത്തിക മാന്ദ്യം കമ്പനിയെയും  മെല്ലെ മെല്ലെ കാര്ന്നു തിന്നാന് തുടങ്ങി 2010  അവസാനത്തോട് കൂടി അവന് ഗള്ഫില് നിന്നും വിടപരയുകയാണ്.. കുറേ സുഹ്രര്‍ത് ബന്ധങ്ങള്‍ അല്ലാതെ നേട്ടങ്ങളുടെ  നീണ്ട പട്ടികയോന്നും അവന്റെ കയ്യില് ഇല്ല . എങ്കിലും ഉള്ളത് കൊണ്ട് പെരുന്നാള് പോലെ........!
ഏതായാലും നാടിലെക് പുറപ്പെടുന്ന ന്‍റെ സുഹ്രര്‍തിനു  മൈ കസരഗോടിലൂടെ  എല്ലാ വിധ  സൌഭാഗ്യങ്ങളും ദീര്‍ഗായുസും ഐശ്വര്യവും, യാത്രാ മംഗളവും നേരുന്നു.........!
ഇനി ഞാന്‍ അസീസിനെ കുറിച്ച് പറയാം. അസീസ്‌ കടവത്ത്‌ അങ്ങനെയായിയിരുന്നു അവന്‍ അറിയപ്പെട്ടിരുന്നത്. ദുബായില്‍ വെച്ചാണ് ഞാന്‍ അവനെ പരിജയപ്പെടുന്നത്. എന്റ പ്രിയ സുഹുര്ത്ത്സ അസീസിനെ കുറിച്ച് എഴുതാമെന്ന് പറഞ്ഞാണല്ലോ ആദ്യ ലക്കം ഞാന്‍ നിര്ത്തി യത് .എന്നാല്‍ അത് തുടങ്ങട്ടെ..
                  ഞാന്‍ അസീസിനെ പരിചയപെട്ടത്‌ ദുബായില്‍ വെച്ചായിരുന്നു എന്നഴുതിയിരുന്നല്ലോ. അതിനു മുമ്പ് നമുകല്പ്പം് പിറകോട്ടു പോകാം (ഫ്ലാഷ് ബാക്ക് ) പത്തു നാല്പ്പലതു വര്ഷം മുമ്പ് തലങ്കര കടവത്തായിരുന്നു അസീസിന്റെ ജനനം (ഇപ്പോല്‍ പോവ്വലില്‍ സ്ഥിര താമസം ). തലങ്കര മുസ്ലിം  ഹൈ സ്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൂന്ന് പെണ്‍ കുട്ടികള്ക്കി ടയില്‍ ഒരു ആണ്കുിട്ടി.
         ഒരു ആണ്കുാട്ടിയും ബാകി പെണ്‍ കുട്ടികള്‍ മാത്രമുള്ള കുടുംബത്തില്‍ പലപ്പോഴും കുടുംബ പ്രശ്നങ്ങളും മറ്റും കൂടുതലാണെന്ന് സത്യമായ ഉദാഹരങ്ങള്‍ വെച്ച് കാണിച്ചു തരുമ്പോള്‍ , എന്നാല്‍ അങനെ അല്ല എന്നതിന് ഉത്തമ മാതൃകയാണ് എന്റ പ്രിയ സുഹുര്ത്ത് അസീസ്‌. അവന്റെ പെങ്ങന്മാരുടെയും,  മരുമക്കളുടെയും സ്നേഹ ബഹുമാനങ്ങള്‍ അസൂയാവഹമാണ്. അവന്റെ മരുമകനായ ഹുസൈനും,ഇമ്തിയാസും എനിക്കറിയാവുന്നവര്‍ തന്നെ. 
               ചെറുപത്തിലെ ഉപ്പ മരിച്ചത് കൊണ്ട് സ്ഥിര വരുമാനം ഇല്ലാത്ത കുടുംബത്തിന്റെ പൂര്ണയ ഉത്തരവാദിത്വം അവന്റെ തലയിലായിരുന്നു.(നാലു വര്ഷം മുമ്പ് അവന്റെ ഉമ്മയും മരിച്ചു ) അല്ലാഹു അവര്‍ രണ്ടു പേരുടെയും കബറിടം സ്വര്ഗിത്തോപാക്കട്ടെ ..ആമീന്‍
                    അത് കൊണ്ട് കൂടുതല്‍ പഠിക്കാന്‍ കഴിയാതെ ബോംബയും, ഡല്ഹിരയും UP യും AP യും  മൊക്കെ കറങ്ങിയാണ് അവന്‍ ദുബായില്‍ എത്തുന്നത്‌ (വളഞ്ഞ വഴിയിലൂടെ ). അന്ന് അസീസും എന്റ സുഹുര്ത്ത്് മുഹമ്മദും ഒന്നിച്ചായിരുന്നു . അസീസിനെ എനിക്ക് പരിജയപെടുത്തി തന്നതും മുഹമ്മതായിരുന്നു. അന്ന് എനിക്ക് മുമ്പേ പരിചയമുള്ള അസീസിന്റെ നാട്ടുകാരന്‍ റഊഫ്  പോവ്വലും അസീസിന്റെ കൂടെ ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ എല്ലാവരും ദുബായില്‍ അല്‍ വഹീദി സ്ട്രീറ്റില്‍ ഏകദേശം അടുത്തടുത് തന്നെയുള്ള ഷോപുകളിലായിരുന്നു ജോലി ചെയ്തിരുന്നത്. 
                     ഞാനും അസീസും സുഹുര്തുക്കള്‍ ആയതിനു ശേഷം ആദ്യം നാട്ടില്‍ പോയത് അസീസാണ് . അവന്‍ ആ യാത്രയില്‍ എന്റ വീടിലും പോയി.അങനെ നങ്ങളുടെ സുഹുര്ത്ത്ട ബന്ധം കൂടുതല്‍ ശക്തിയായി. അന്ന് അവന്‍ പെരുംബ്ള കടവിലെ തോണിയും കടന്നു വാഹന സൌകര്യം ഇല്ലാതെ കുണ്ടും കുഴിയുമുള്ള നടപാതയിലൂടെ കുറേ സഹികെട്ട് യാത്ര ചെയ്തുണ ഏറന വീട്ടില്‍ എത്IYADU,,,
                       അങനെ മൂന്ന് മാസത്തെ പരോളും കഴിഞ്ഞു ദുബായിലേക്ക് തിരിച്ചു വന്നപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു 'ഒത്തിരി കഷ്ട്ടപെട്ടാണ് നിന്റ്റ വീട്ടില്‍ ഞാന്‍ എത്തിയത്. പക്ഷെ ഒരു ഗ്ലാസ്‌ പച്ചവെള്ളം പോലും നിറെ ഉമ്മ ..ENIKKU...തന്നില്ല . ആരു വീട്ടില്‍ വന്നാലും നാടന്‍ കോഴിയുടെ മുട്ടയും, പഴവുമായി വിരുന്നുകാരെ സല്കരികുന്ന ഏറെ ഇഷ്ട്ടപെടുന്ന എന്റ ഉമ്മ ...AVANU,,,ONNUM...കൊടുത്തില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്പരക്കാതിരുന്നില്ല. ഉടന്‍ തന്നെ അവന്‍ പറഞ്ഞു 'എനിക്ക് നോംബായിരുന്നു എന്ന്'.( എന്റ ഉമ്മയും ഉപ്പയും ഇപ്പോള്‍ ജീവിച്ചു ഇരിപ്പില്ല ) അവരെയും നങ്ങളെയും അല്ലാഹു സ്വര്ഗലത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ..ആമീന്‍ ...
                            അതിനു ശേഷം നാട്ടില്‍ പോയപ്പോള്‍ അവന്റെ വീടിലും ഞാന്‍ പോയി. എന്റ കല്യാണം ക്ഷണിക്കാന്‍ കൂടിയായിരുന്നു അത്. ദുബായില്‍ നിന്നും നാട്ടിലേക് പോകുമ്പോള്‍ തന്നെ ഞാന്‍ അസീസിനോട് പറഞ്ഞിരുന്നു ഈ പോക്കിന് എന്റ കല്യാണം ഉണ്ടാകും , ഇപ്പോല്‍ തന്നെ ഞാന്‍ നിന്നെ മുന്കൂംറായി വിളിച്ചിരിക്കുന്നു. പിന്നെ കല്യാണ കുറി ഒന്നും കിട്ടിയില്ല എന്ന പരിഭവം പറയരുത്.
                   അങ്ങനെ കല്യാണം കഴിഞ്ഞു രണ്ടു മൂന്ന് അഴ്ച്ചക് ശേഷം സ്നേഹത്തിന്റെ അക്ഷരമാലകള്‍ കോര്ത്തി ണക്കിയ ..MA..PA..SA..,ഉപദേശ നിര്ധേഷമടങ്ങുന്ന ഒരു വലിയ ലെറ്റര്‍ ബോംബു തന്നെ AVAN,,Eനിക്ക് AYACHHU,,, ആ സ്നേഹത്തിന്റെ അക്ഷരങ്ങള്‍ പിന്നീടും മനസ്സില്‍ ഒരു പാട് സേനഹത്തിന്റെ മുത്തുകളായി നില നിന്ന് കൊണ്ടിരുന്നു .
                        വീണ്ടും ഞാന്‍ ദുബായില്‍ തിരിച്ചു എത്തിയ ശേഷം നങ്ങളുടെ  സഹുര്ത്തു  ബന്ധം പിന്നെയും തിളക്കമേറി. പിരിമുരുക്കുന്ന ജീവിത യാത്രയില്‍ ഇത്തരം സുഹുര്ത്ത്ട നമുക്ക് എന്തുമാത്രം അനുഗ്രഹമാണ്. ജോലി കഴിഞ്ഞ ശേഷം ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യം ഞാനും,മുഹമ്മദും പിന്നെ അസീസുമായി ..ALFAHIDI,,SREETINTE,,എതങ്ങിലും കൊര്ണഴരിലോ അല്ലെങ്ങില്‍ സുന്ദരമായ കടലിന്റെ തിരമാകല്ക് സംഗീതം നല്കുിന്ന അബ്രയുടെ ബെന്ജിലോ ഒരുമിച്ചു കൂടും. ആ സമയം ഇഹ പര ജീവിതത്തിലെ പല വിഷയവും കടന്നു വരും, പല വിഷയവും ഞങ്ങള്‍ പരസ്പരം ചര്ച്ചന ചെയും. എന്ത് കിട്ടിയാലും വായിച്ചു ലോക വിവരം കരസ്തമാകുന്ന കാര്യത്തില്‍ നങ്ങളില്‍ മൂപനായ അസീസിന് വലിയ താല്പര്യം ആയിരുന്നു . അത് കൊണ്ട് തന്നെ അവനിക് നന്നായി കാര്യങ്ങള്‍ പറയാന്‍ പറ്റുമായിരുന്നു. അവന്റെ ചില കാഴ്ചപാട് നങ്ങളെ അറിയിക്കും. അങ്ങനെ നങ്ങളുടെ സംസാരം രാഷ്ടീയവും, മതവും, പിന്നെ ഞങ്ങള്‍ സ്ഥിരമായി പോകാറുള്ള  ഗഫൂര്‍ ഉസ്താദിന്റെ തിങ്കളാഴ്ച ക്ലാസ്സും, പിന്നെ പ്രതേക സംഭവ വികാസങ്ങള്‍ ഉണ്ടാകുമ്പോള്‍ വരുന്ന പത്രവരതകള്‍ അങനെ പല വിഷയവും ചര്ച്ചയ ചെയ്തു കാടു കയറും ,,,,ADUKKALAMUDAL.....WHITE HOUSE  VARE,,,. മധുരമായ ഒത്തിരി നിമിഷങ്ങള്‍ . 
നങ്ങളുടെ സംഭാഷണവും, ചിരിയും, കണ്ണീരും, പരിഭവങ്ങളും വേദനയുമോകെ ..KETU,,EPPOOL,,,അബ്രയിലുള്ള ബെന്ജിനുO....UNDAGUM,,,,,ORU KATHA PARAYAN,,,പരസപരം ഇഷ്ട്ടപെടുന്ന മൂന്ന് സുഹുര്തുകളുടെ കഥ........SNEHATHINE,,,,,SAUHIRDATHINTE.... ഒരു സുന്ദരമായ കഥ ............................ 
 
 
 
പറയാന്‍ ബാകി വെച്ചത് ....മുഹമ്മദിനെ കുറിച്ച് 
        
                       പത്തു നാല്‍പതു വര്ഷം മുമ്പ് ഒരു ഡിസംബറിലെ ഞായറാഴ്ചക്ക് ശേഷമുള്ള ഒരു തിങ്കളാഴ്ചയാണ് തലകണ്ടം ഹൌസിലെ ഒരു കൊച്ചു കുടില്‍ മുഹമ്മദ്‌ കുഞ്ഞിയുടെ ജനനം. ഉപ്പ അബ്ദുല്‍ കാദര്‍, ഉമ്മ ബീഫത്തിമ്മ, മുഹമ്മദ്‌ കുഞ്ഞിനു താഴെ ഏഴു അനിയന്‍ പ്രാവുകള്‍, ഒരു അനിയത്തി പ്രാവ്. ജീവിതത്തിലേക്ക് പിച്ച  വെച്ച് നടക്കും മുമ്പേ പറന്നു പറന്നു പോയ അനിയത്തി പ്രാവ്. ഇതു എഴുതുമ്പോളും ആ കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞു എന്റ ഉമമായും കൂട്ടി അവിടെ പോയതും ആ കൊച്ചു കുടില്‍ ആള്‍കാരെ ഉള്‍കൊള്ളാന്‍  കഴിയാതെ വീര്‍പ്പു മുട്ടുന്നതും മനസ്സില്‍ മായാതെ നില്കുന്നു .
                മുഹമ്മദിന്  എഴാം ക്ലാസ് വരെ മത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. ഒരു വലിയ കുടുംബത്തിന്റെ ഭാരം നിസ്സാര ശമ്പളത്തിന് ഒരു കമ്പനിയില്‍ പണിയെടുക്കുന്ന ഉപ്പയുടെ ചുമലില്‍ ഒതുങ്ങില്ല എന്ന് കണ്ടപ്പോള്‍ മുഹമ്മദും പഠനം നിര്‍ത്തി പണി എടുക്കാന്‍ തുടങ്ങി. എന്തൊകെ ജോലികളാണ് അവന്‍ ചെയ്തത്. അടുക്കള മുതല്‍ അങ്ങാടി വരെ ..ഓടു കമ്പനിയും,ആട്ടു കമ്പനിയും അങനെ തുടങ്ങി മൂന്ന് ഉരുള് വാഹനത്തിന്റെ സ്റ്യരിങ്ങു വരെ അവസാനം അവന്‍ പിടിക്കതിരുന്നില്ല ...എന്നിട്ടും രക്ഷയില്ല .......
              പിന്നീടു ബോംബയും, ബംഗ്ലൂര് ഒക്കെ ചുറ്റി കറങ്ങി  ..ഈ മരുഭൂമിയില്‍  എത്തിച്ചേര്‍ന്നു ... എന്നാല്‍ എപ്പോള്‍ അവന്‍ ഗള്‍ഫിനോട് വിട പറഞ്ഞിരിക്കുകയാണ്. അവന്റെ ഇപ്പോഴത്തെ സ്ഥിതിയും വളര്‍ന്നു വരുന്ന പെണ്‍ കുട്ടികളും സ്വന്ന്തമായി ഒരു കളികൂടെന്ന സ്വപ്നവും അവനെ വീണ്ടും ഒരു പ്രവാസിയാക്കുമോ ?
അവന്‍ നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്...
                  
    ഒരു കാര്യം കൂടി ...മുഹമ്മദ്‌ ...നീ ഇല്ലങ്ങിലും ഞാനും അസീസും ചിലപ്പോഴൊക്കെ നിന്റ ഭാഷയില്‍ പറഞ്ഞാല്‍ മീറ്റിങ്ങ്(majlis) കൂടാറുണ്ട്.  അബ്രയിലെ ബെന്ജ്ജും അല ഫഹ്ദിയിലെ ചുമരും മൂന്നാമന്‍ എവിടെയന്നു മുകമായി ചോദികുന്നത് പോലെ .......
എഴുത്തിന്റെ കാര്യത്തില്‍ പിശുക്കന്‍ മാരുടെ ലീഡര്‍ അയ നീ കാസറഗോഡ് വാര്‍ത്തയും, മൈ കസരഗോടും ഒരു പാട് ഇഷ്ട്ടപെട്ടIRUNNALLO,,,,,,,,,,......
 
നിനക്കായി ഞങ്ങള്‍ എല്ലാവരും ഒരു പാട് പ്രാര്‍ത്ഥനയോടെ .......
                                                                                    
                                                                                                                               തുടരും