15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ജൂണ്‍ 16 നെ കുറിച്ചാണ് അവള്‍
ഒര്മിപ്പിചിരിക്കുന്നത്.
സോറി , അവള്‍ ആരാണെന്ന് ഞാന്‍ പറഞ്ഞില്ല അല്ലെ ?അവള്‍ ... അതെ മറ്റാരുമല്ല എന്റെ പ്രിയ സഖി നജ്മുന്നിസ്സ ! എന്റെ നല്ല പാതി 15വര്‍ഷത്തെ എന്റെ ജീവിത യാത്രയില്‍ എന്റെ കൂടെ താങ്ങും തണലുമായി നിന്നവള്‍ എന്റെ ജീവന്റെ ജീവന്‍. എന്റെ പ്രിയപ്പെട്ട മക്കളുടെ വാല്‍സല്യ നിധിയായ ഉമ്മ. എന്റെ പൂ മുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന....
ഞാന്‍ അവളെ കുറിച്ച് എഴുതി ഫോറസ്റ്റ് കയറിയപ്പോള്‍
അവള്‍ എന്താണ് എഴുതിയത് എന്ന് പറഞ്ഞില്ല .. അല്ലെ ...
അതെ, അവള്‍ എഴുതി ..15 വര്‍ഷമായി ഞാന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് .ഈ 15 വര്‍ഷത്തില്‍ എട്ടു പ്രാവശ്യം നിങ്ങള്‍ നാട്ടില്‍ വന്നു.അല്ല പരോളില്‍ ഇറങ്ങി . രണ്ടു മാസത്തെ പരോള്‍ ചിലപ്പോള്‍ മൂന്നു മാസമാക്കിയിട്ടു തിരിച്ചുപോയി. വിരഹത്തിന്റെ വേദന ഞാനും നിങ്ങളും വേണ്ടുവോളം നുകര്‍ന്നു. അക്ഷരങ്ങളിലൂടെ വിരഹത്തിന്റെ വേദനയും സ്നേഹത്തിന്റെ നൊമ്പരങ്ങളും പരസ്പരം കൈമാറി. ആ അക്ഷരങ്ങളിലൂടെ
നിങ്ങള്‍ക്കെന്നോടുള്ള സ്നേഹം ശരിക്കും മനസ്സിലാക്കി. സ്നേഹത്തിന്റെ
അക്ഷര മാലകള്‍ കോര്‍ത്തിണക്കി നിങ്ങള്‍എന്നെ ഊട്ടിയപ്പോള്‍അക്ഷരങ്ങളിലൂടെ കൂടുതല്‍ സ്നേഹം എന്റെ ഖല്ബിലെത്തി.
ഇന്ന്നു ഇന്റര്‍നേടും മൊബൈലും സജീവമായപ്പോഴും അതിലൂടെയുംനിങ്ങള്‍ സ്നേഹം വിളമ്പാന്‍ മടികാണിച്ചില്ല.എഴുത്തില്‍ പിശുക്ക് കാണിച്ചു കത്തുകളുടെ പേജിന്റെ എണ്ണം കുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഞമ്മള്‍ പരസ്പരം കത്തുകള്‍ കൈമാറുന്നു എന്നത് തമാശയായും പുതുമയായും
പലര്‍ക്കും തോന്നാം.കൊച്ചു കൊച്ചു തമാശകളും വര്‍ത്തമാനങ്ങളും കൊണ്ട് സമ്പന്നമാകുന്ന നിങ്ങളുടെ കുറിമാനങ്ങള്‍ , അതില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹം , അത് വായിക്കുമ്പോള്‍ കിട്ടുന്ന സുഖം, അതൊന്നും ഈ അക്ഷരങ്ങളില്‍ഒതുങ്ങില്ല മുത്തെ...
നമ്മുടെ നാട്ടിലെ കത്ത്ശിപായി ഈ ഭാഗത്ത് വരുന്നത് അപൂര്‍വമാണെങ്കിലും അവിടെ നിന്ന് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും വരുമ്പോള്‍ ഞാന്‍ കത്തിനായി പ്രതീക്ഷിക്കും.മാസത്തില്‍ രണ്ടുമൂന്നു കത്ത് എനിക്ക് അങ്ങിനെയും കിട്ടാറുണ്ട്.കത്ത് കയ്യില്‍ കിട്ടിയാല്‍ ആദ്യം കവറിന്റെ കനമാണ് നോക്കാറ്.കവറിനുള്ളില്‍ കൂടുതല്‍ കടലാസുകള്‍ ഉണ്ടാവട്ടെ എന്നാ പ്രതീക്ഷയോടെയാണ് കത്ത് പൊട്ടിക്കാറ് . നിങ്ങള്‍ അതില്‍ പിശുക്ക് കാട്ടാതിരിക്കുമ്പോള്‍ എന്റെ മനസ്സ് കുളിര്‍ക്കുന്നു. നിങ്ങളുടെ ഓരോ എഴുത്തും എനിക്ക് വളരെ വിലപ്പെട്ടതാകുന്നു.അത് എനിക്ക് കാത്തിരിക്കാനും ജീവിക്കാനും പ്രത്യാശ നല്‍കുന്നു .എന്റെമനസ്സിന്റെനൊമ്പരങ്ങള്‍അത് ഇല്ലാതാക്കുന്നു.ഞാന്‍ അതുമിതും എഴുതി ബോറടിപ്പിച്ചുവോ ?
പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം കുറിക്കട്ടെ ... വായിച്ചു ഞെട്ടരുത് .
അവളുടെ കല്യാണം കഴിഞ്ഞിട്ട് 18 വര്‍ഷമായി . അവര്‍ ഒന്നിച്ചു ജീവിച്ചത് 20 മാസം മാത്രമത്രേ. അങ്ങിനെ അവളെയും എന്നെയും പോലെ എത്രയെത്ര ഗള്‍ഫു ഭാര്യമാര്‍...?
അവള്‍ പിന്നെയും എഴുതി കുറെ നാട്ടു വര്‍ത്തമാനങ്ങളും വീട്ടു
വര്‍ത്തമാനങ്ങളും. പിന്നെ നിങ്ങളുടെ അനുജന്‍ വീണ്ടും ഉപ്പയാകാന്‍ പോകുന്ന കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ . അടുത്തമാസം അവളുടെ ഡെലിവറിയാണ്. ഗവന്മേന്റ്റ് ആശുപത്രിയില്‍ പോകാന്‍ പേടിയാവുകയാണത്രെ. കാരണം ഇപ്പോള്‍ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ സിസേറിയന്‍ എന്നാണു പത്രകോളങ്ങളും
ടീവി ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇപ്പോള്‍ ഡോക്ടറുടെയും
ആശുപത്രി ജീവനക്കാരുടെയും സമയവും സൌകര്യവും നോക്കിയാണത്രെ സിസേറിയന്‍.
കോടികളുടെ അഴിമതിയെക്കുറിച്ചും ആപ്പിള്‍തട്ടിപ്പിനെക്കുറിച്ചും അവള്‍ എഴുതാതിരുന്നില്ല. ഇപ്പോള്‍ ആപ്പിളിന് നല്ല കാലമാണെന്നു തോന്നുന്നു. പത്രങ്ങളൊക്കെ ആപ്പിളിനെക്കുറിച്ചും അത് തിന്നു ആപ്പില്‍ ആയവനെക്കുറിച്ചുമൊക്കെ വാര്‍ത്തകളാക്കുന്നു. മുറ്റത്ത് ചക്കയും മാങ്ങയുമൊക്കെ സുലഭമായി ലഭിക്കുമ്പോഴും നമുക്ക് സായിപ്പിന്റെ ആപ്പിളിനോടാണല്ലോ പ്രേമം. അല്ലെങ്കില്‍ തന്നെ ഈ ആപ്പിള്‍ ഒരു വില്ലന്‍ തന്നെ.ആദ്യപിതാവ്സ്വര്‍ഗത്തില്‍ നിന്നു പുറത്തു പോയതും ആപ്പിള്‍ മൂലമാണല്ലോ. അടുത്തുതന്നെ മാങ്ഗോ തട്ടിപ്പും ഓറഞ്ചു തട്ടിപ്പും പുറത്തു വരുമോ ? അതിന്റെ കൂടെ മണിചെയിനും തട്ടിപ്പുകള്‍ വേറെയും. അരഞ്ഞാണം
തട്ടിപ്പും മാല തട്ടിപ്പും ഉടനെ പ്രതീക്ഷിക്കാം ...അല്ലെ ?
പിന്നെ കോടികളുടെ കോഴയും കുമ്പകോണവും നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദ രോഗങ്ങളായിരിക്കുന്നു. ഇതിനെതിരെ നിരാഹാരവും സമരവും നടത്തുന്നവര്‍ രണ്ടു കോടി രൂപയുടെ പന്തല്‍ ഒരുക്കി ഇരുപതോളം കോടി രൂപ
ചിലവാക്കുന്നു....?
പിന്നെ ഇവിടെ നല്ല മഴയാണ്.മഴ നിങ്ങള്ക്ക് എന്നും ഒരു
ആവേശമാണല്ലോ.നമ്മുടെ വീടിന്റെ വരാന്തയില്‍ ഇരുന്നു മഴയുടെ സൗന്ദര്യം നുകരുന്ന നിങ്ങളുടെ രൂപം മനസ്സില്‍ തെളിയുന്നു. നമ്മുടെ തോട്ടത്തിലെ കുളങ്ങളും തോടുകളും നിറഞ്ഞൊഴുകുകയാണ്. നമ്മുടെ കുട്ടികളും അനുജന്മാരുടെകുട്ടികളും നിങ്ങള്‍ വരുന്നതും കാത്തിരിക്കുകയാണ്.കുളത്തില്‍ പോയി
നീന്തിക്കുളിക്കുവാനും തോട്ടില്‍ നിന്ന് മീന്‍ പിടിച്ചു ഹോര്‍ലിക്സ്
കുപ്പിയുടെ അക്വേറിയത്തില്‍ സൂക്ഷിക്കാനും.
പിന്നെ ഞാന്‍ ഒരു കല്യാണത്തിനു പോയ കാര്യം പറഞ്ഞിരുന്നല്ലോ, ഒരുപാട്കാശ് ചിലവാക്കി കഴിച്ച ആ കല്യാണത്തിനു ബുഫെ സ്റ്റൈല്‍ ആയിരുന്നു. ക്ഷണം സ്വീകരിച്ചു വരുന്ന അതിഥികളെ സ്നേഹപൂര്‍വം സ്വീകരിച്ചു വേണ്ടുവോളം വിളമ്പിക്കൊടുത്തു പരിചരിക്കുന്നതിനു പകരം ഇരിക്കാന്‍ സീറ്റില്ലാതെ നിന്നും നടന്നും ആടുകളെപ്പോലെ വാരി തിന്നാന്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.
എന്തൊക്കെയോ എഴുതി കടലാസ് നിറഞ്ഞതും സമയം
പോയതുമറിഞ്ഞില്ല. ഞാന്‍ ഇവിടെ മതപഠന ക്ലാസ്സിനു പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ചൊക്കെ അടുത്ത കത്തില്‍ എഴുതാം
.തല്‍ക്കാലം നിര്‍ത്തട്ടെ.എത്രയും പെട്ടന്ന് മുഖതാവില്‍ കാണാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ ... ആമീന്‍ എന്നാ പ്രാര്‍ഥനയോടെ ആ നല്ല നാളുകള്‍ കിനാവ്
നിങ്ങളുടെ സ്വന്തംപ്രിയതമ
ithokkeyanu basheercha pravasiyude jeevitham..
ReplyDelete