Wednesday, April 27, 2011

ഉമ്മ

വാവിട്ടു കരഞ്ഞു പിറക്കുന്നു നമ്മളെ
വരിയെടുക്കുന്നു ഉമ്മ താന്‍ കയ്കള്‍
മാറോടു ചേര്‍ക്കും ഉമ്മ താന്‍ സ്വാന്ത്വനം
മറ്റൊന്നും കിട്ടുമോ ഉമ്മ തന്‍ സ്നേഹം

ഒന്ന് കരഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞപ്പോള്‍
ഓടിയെടുത്തു മാറോടു ചേര്‍ത്ത്
താരാട്ടു പാടി പൂമുത്തമെകി
തളരാതെ പോറ്റി വളര്‍ത്തി ഉമ്മ
അമ്മിഞ്ഞപ്പാലും പിരിശവും കനിഞ്ഞ്‌
പുത്തനുടുപ്പുകള്‍ അണിയിക്കും ഉമ്മ
പൂമേനി തഴുകി പുഞ്ചിരി തൂകി
പാടി ഉറക്കിടും പുന്നാര ഉമ്മ

ഇന്നേറെ കഴിഞ്ഞു നമ്മള്‍ വളര്‍ന്നു
അന്നങ്ങള്‍ തേടി നമ്മള്‍ പറന്നു
കാണാമറയത്ത് വിദൂര ഭൂമിയില്‍
ഗ്രിഹാതുരത്വ സ്മ്രിതികളും പേറി
അപ്പോഴും മനസ്സില്‍ തെളിയുന്നു രാഗം
എന്നാളും മറക്കാത്ത താരാട്ടിന്‍ ഗീതം
ഉമ്മതന്‍ ചോല്ലിയ സ്നേഹത്തിന്‍ ഗീതം

1 comment:

  1. it is not a comment. only from heart....
    mom is the powerful bound in the world.. no one can make it, no one can delete it.It is the truth of nature , we can only feel it..

    ReplyDelete