ചിന്ത നീ വെടിയേണ്ട ചന്തമീ ദുനിയാവ് കണ്ടു മയങ്ങീടേണ്ട നിന്റെ ചാരത്തണയും മലക്കുല്‍ മൌത്തിനെ മറന്നീടണ്ട നെട്ടോട്ടമോടിയ നിന്‍ ജീവിത പുസ്തകത്തില്‍ കൂട്ടിയാല്‍ നിനക്കെന്ത് മിച്ചമുണ്ട് കൂട്ടിയും കിഴിച്ചും നീ നടന്നകലുമ്പോള്‍ കൂട്ടിനുണ്ടോ നിന്റെ ബാല്യമിന്ന് അലറുന്ന തിരമാലപോല്‍ പതയുന്ന നിന്റെ അടങ്ങാത്ത മോഹത്തിനറുതിയുണ്ടോ ജീവന്റെ തുടിപ്പ് നിന്നില്‍ സൗഭാഗ്യമായി കനിഞ്ഞുള്ള റബ്ബിനെ ഓര്‍മ്മയുണ്ടോ മാളിക തീര്‍ത്തു നീ മനസ്സ് കുളിര്‍ത്തപ്പോള്‍ മണ്ണിന്റെ തേങ്ങല്‍ നീ കേട്ടിരുന്നോ മാടിവിളിക്കുന്ന ദുനിയാവിന്‍ ഭംഗിയില്‍ ഖബറെന്ന വീടിനെ മറന്നുപോയോ |
"എവിടെയെന്‍ ബാല്യത്തിന് നീലാകാശം എങ്ങു പോയ്മറഞ്ഞെന്‍ പുസ്തകത്തിലെ മയില്‍പീലി എവിടെയെന്‍ ചിത്രശലഭവും പൂത്തുമ്പിയും ഓടിക്കളിച്ച വയലുകളും പാടുന്ന പൂങ്കുയിലും നീന്തിക്കുളിച്ച കുളങ്ങളും കടലാസ് തോണികളും ഒരിക്കലും പിരിയുന്നില്ലെന്നോതിയ കൂട്ടുകാരും.."
Friday, September 30, 2011
ചന്തമീ ദുനിയാവ്
Subscribe to:
Post Comments (Atom)
No comments:
Post a Comment