എവിടെയെന്‍ ബാല്യത്തിന്‍ നീലാകാശം
എങ്ങു പോയ്മറഞ്ഞെന്‍ പുസ്തകത്തിലെ മയില്‍പീലി
എവിടെയെന്‍ ചിത്രശലഭവും പൂത്തുമ്പിയും
ഓടിക്കളിച്ച വയലുകളും പാടുന്ന പൂങ്കുയിലും
നീന്തിക്കുളിച്ച കുളങ്ങളും കടലാസ് തോണികളും
ഒരിക്കലും പിരിയുന്നില്ലെന്നോതിയ കൂട്ടുകാരും
ഓരോ വഴിക്കു പിരിഞ്ഞു പോയി നമ്മള്‍
ഓരോ ദേശത്തില്‍ അന്നവും തേടി
ഓര്‍ക്കുന്നുവോ വല്ലപ്പോഴും നിങ്ങള്‍ ഇത് പോല്‍
ഒരു നിമിഷമെങ്കിലും നിറഞ്ഞ തിരക്കിനിടയില്‍

ഈ മരുഭൂമിതന്‍ കൊടും ചൂടിന്‍ മണല്‍ കാട്ടില്‍
ഇരുട്ടും വെളിച്ചവും ഇണചെരും സന്ധ്യയില്‍
ഗ്രഹാതുരത്വത്തിന്‍ വിഷാദവും പേറി ഞാന്‍
വിരഹ വേദനയില്‍ നിമിഷങ്ങള്‍ എണ്ണവേ
ഇരിപ്പൂ ഞാന്‍ കണക്കു കൂട്ടിയും കുറച്ചും
കയ് വിട്ടുപോയ നിറപ്പകിട്ടിന്‍ സ്മരണകള്‍
നഷ്ട സ്വപ്നങ്ങളുടെ മാറാപ്പും പേറി ഞാന്‍
ഇനി ശേഷിച്ചതും പൂജ്യം നഷ്ടമല്ലേ മോഹങ്ങള്‍
ഇനിയില്ല സ്വപ്‌നങ്ങള്‍ എല്ലാം അന്ധകാരമയം
ഇനിശരശയ്യയില്‍ കാത്തിരിക്കട്ടെ ഞാനെന്‍ അസ്തമയം
പിടിക്കുന്നു പിന്നെയും ആശ തന്‍ ചിറകുകള്‍ വൃഥാ
പിറന്നെങ്കിലെന്‍ ഉമ്മാക്കൊരുണ്ണിയായ് വീണ്ടും
പിച്ച വെക്കും ഓമനക്കുഞ്ഞായെങ്കിലെന്നെന്നും
പറിച്ചെറിയമല്ലോ ഈ പോയ്മുഖങ്ങളും ചമയങ്ങളും
തിരിച്ചെടുക്കുമോ നീയെന്‍ ധനവും യവ്വനവും
തിമിരമേകും മനസ്സുവിചാരങ്ങളത്രയും
തിരിച്ചു തരുമോ നിഷ്കളങ്കമായെന്‍ ബാല്യം
തികഞ്ഞ ഹര്‍ഷോന്‍മാദവും കൊച്ചു സ്വപ്നങ്ങളും !!!!!.
No comments:
Post a Comment