എങ്ങു നിന്നോ വന്ന തെന്നലുകള്‍ എന്റെ
ഹൃദയത്തിന്‍ വാതില്‍ തുറന്നു തന്നു
നഷ്ട ബോധത്തിന്റെ കണ്ണ് നീര്‍ ഓപ്പിയ
ഉറുമാലിന്‍ പരിമളം ചേര്‍ത്ത് തന്നു
വരണ്ടുണങ്ങിയ മനസ്സിനുള്ളില്‍
ഇത്തിരി തെളിനീര്‍ കൊണ്ട് തന്നു.
തെളിനീരില്‍ ഞാനെന്റെ ഹൃദയം തുടച്ചപ്പോള്‍
അറിവിനായി മോഹം നിറഞ്ഞു നിന്നു
ചൈനയില്‍ പോയെങ്കിലും അറിവ് നുകരുവാന്‍
അരുള്‍ ചെയ്ത തിരുമൊഴി ഓര്‍മ വന്നു
വെയിലും മഴയും നിറഞ്ഞാടും സന്ധ്യയില്‍
അറിവിന്‍ കനി തേടി യാത്രയായി.
അറിവിനെ കണ്ട നേരം
അല കടലായി മോഹം
അറിവിന്‍ നിധിക്കിഴി സ്വന്തമാക്കാന്‍
വഴിയില്‍ കളഞ്ഞോരു ധനമാണ് അറിവെന്ന
നബി മൊഴി പിന്നെയും ഓര്‍മ്മ വന്നു.
മാസങ്ങള്‍ കഴിയവേ
അറിവ് നുകരവേ
മറ പൊക്കി സത്യം പുറത്ത് വന്നു
അറിയാനായി ഏറെയുണ്ടെന്ന സത്യം
അറിയാതെ മനസ്സില്‍ തട്ടി നിന്നു
എങ്കിലും....
ഇന്നിപ്പോള്‍ ഹൃദയത്തില്‍ വരള്‍ച്ചയില്ല,
നഷ്ടബോധത്തിന്റെ അലകളില്ല.
ഹൃദയത്തിന്‍ വാതില്‍ തുറന്നു തന്നു
നഷ്ട ബോധത്തിന്റെ കണ്ണ് നീര്‍ ഓപ്പിയ
ഉറുമാലിന്‍ പരിമളം ചേര്‍ത്ത് തന്നു
വരണ്ടുണങ്ങിയ മനസ്സിനുള്ളില്‍
ഇത്തിരി തെളിനീര്‍ കൊണ്ട് തന്നു.
തെളിനീരില്‍ ഞാനെന്റെ ഹൃദയം തുടച്ചപ്പോള്‍
അറിവിനായി മോഹം നിറഞ്ഞു നിന്നു
ചൈനയില്‍ പോയെങ്കിലും അറിവ് നുകരുവാന്‍
അരുള്‍ ചെയ്ത തിരുമൊഴി ഓര്‍മ വന്നു
വെയിലും മഴയും നിറഞ്ഞാടും സന്ധ്യയില്‍
അറിവിന്‍ കനി തേടി യാത്രയായി.
അറിവിനെ കണ്ട നേരം
അല കടലായി മോഹം
അറിവിന്‍ നിധിക്കിഴി സ്വന്തമാക്കാന്‍
വഴിയില്‍ കളഞ്ഞോരു ധനമാണ് അറിവെന്ന
നബി മൊഴി പിന്നെയും ഓര്‍മ്മ വന്നു.
മാസങ്ങള്‍ കഴിയവേ
അറിവ് നുകരവേ
മറ പൊക്കി സത്യം പുറത്ത് വന്നു
അറിയാനായി ഏറെയുണ്ടെന്ന സത്യം
അറിയാതെ മനസ്സില്‍ തട്ടി നിന്നു
എങ്കിലും....
ഇന്നിപ്പോള്‍ ഹൃദയത്തില്‍ വരള്‍ച്ചയില്ല,
നഷ്ടബോധത്തിന്റെ അലകളില്ല.

No comments:
Post a Comment